തൃശൂര്‍: അച്ഛനേയും അമ്മയേയും മകന് നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന് ബൈക്ക് എടുത്ത് പ്രതി അനീഷ് (30) പുറത്തുപോയി. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം.
ഇന്ന് രാവിലെ ഇരുവരും റോഡില്‍ പുല്ല് ചെത്തിക്കൊണ്ടിരിക്കെ മകന് അനീഷ് വെട്ടുകത്തിയുമായി എത്തുകയും റോഡില്‍ വെച്ചുതന്നെ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം അനീഷ് കൊലപാതക വിവരം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു. സമീപത്തെ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന നാട്ടുകാരാണ് റോഡില്‍ കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. മാതാപിതാക്കളും അനീഷും തമ്മില്‍ വഴക്ക് പരിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനീഷ് അവിവാഹിതനാണ്. ഒരു സഹോദരിയുമുണ്ട്.