ഈ വർഷത്തെ സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാലിൽ മൂന്ന് വിഭാഗങ്ങളിലും ഇന്ത്യൻ സ്കൂൾ ജേതാക്കളായി. അണ്ടർ 19, 17 ഗേൾസ് ചാമ്പ്യൻഷിപ്പുകളും അണ്ടർ -17 ബോയ്സ് ചാമ്പ്യൻഷിപ്പുമാണ് ഇന്ത്യൻ സ്കൂൾ കരസ്ഥമാക്കിയത് . കമ്രാൻ മുഹമ്മദ്, ആൽസ്റ്റൺ അലക്സാണ്ടർ ഡിസൂസ, സുവാൻ സൂരജ്, അബ്ദുൽ അസീസ് എന്നിവർ ഉൾപ്പെടുന്നതാണ് ആൺകുട്ടികളുടെ ടീം.പെൺകുട്ടികളുടെ ടീമിൽ നെവെറ്റ വിനോദ്, ഐമാൻ താരിഖ്, ഷെവാനി വിനോദ്, ഡാനിയ താരിക്ക് എന്നിവരും ഉൾപ്പെട്ടു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ, അഡ്വ: ബിനു മണ്ണിൽ വർഗീസ്, ദീപക് ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ടെന്നീസ് ടീം അംഗങ്ങളെയും കോച്ച് സി എം ജുനിത്തിനെയും അഭിനന്ദിച്ചു.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്