വാഷിംഗ്ടണ്‍: നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ പ്രസിഡന്റ് ബൈഡന് നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11 നാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നത്
യുപിയിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോയിലെ സിന്‍സിനാറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഓക്സ്ഫോര്‍ഡ് മയാമി യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യുണിക്കേഷനില്‍ ബിരുദവും, ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി .
ഒബാമയുടെ 2012-ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016 ല്‍ ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം കൂടിയായിരുന്നു. ഡി.എന്‍.സി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.
കാശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവരുടെ ഭര്‍ത്താവ് രഞ്ജന്‍ ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലന്‍ഡ് അംബാസിഡറായി ചുമതലയേല്‍ക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സമ്മതയായ ഇവരുടെ നോമിനേഷന് സെനറ്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
