തിരുവനന്തപുരം: നെയ്യാറ്റിൻകര കവിളാ കുളത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. മണലുവിള,വലിയവിള, ഏദൻ നിവാസിൽ വാടകക്ക് താമസിക്കുന്ന, ഷിജുസ്റ്റീഫൻ (45), ഭാര്യ പ്രമീള (37) മാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്റ്റീഫൻ ആറയൂർ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകിട്ട് അഞ്ചുമണിക്കാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ദമ്പതികൾ തൂങ്ങി നിന്ന വീട്ടിൽ ഇവരുടെ 20 ദിവസം പ്രായമുള്ള പെൺകുട്ടിയെ പോലീസ് കണ്ടെത്തി.
ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി.
കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. സ്റ്റീഫൻ പറകോറിയിൽ തൊഴിലാളിയാണ്.