വാഷിംഗ്ടൺ: ഉക്രെയ്ൻ ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യക്ക് യുഎസ് മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ ആക്രമിച്ചാൽ ‘വേഗവും കഠിനവുമായ’ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് റഷ്യക്ക് മുന്നറിയിപ്പ് നൽകി. റഷ്യയുമായുള്ള സംഘർഷം യൂറോപ്യൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹാരിസ് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു.
