മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയുടെ കീഴിൽ ഓൺലൈനായി ഇന്ത്യൻ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ് എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
വി കെ കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാർ, ഷഫീഖ് മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ, കാസിം മൗലവി, മുസ്തഫ കളത്തിൽ,ഷെയ്ഖ് അബ്ദുറസാഖ്, സഹീർ കാട്ടാമ്പള്ളി, നവാസ് കൊല്ലം, ജസീർ വാരം എന്നിവർ പ്രസംഗിച്ചു.
മദ്റസ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സദർ മുഅല്ലിം, കെ കെ അഷ്റഫ്, അൻവരി എളനാട് സ്വാഗതവും ജാഫർ കണ്ണൂർ നന്ദിയും പറഞ്ഞു.