മനാമ: 15 വയസ്സുള്ള ഷഹദ് അൽ ഗല്ലാഫ് എന്ന ബഹ്റൈൻ പെൺകുട്ടിയെ ആണ് ജനുവരി14 തീയതി ഇസ ടൗണിൽ നിന്ന് കാണാതായത്. കെയ്റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്.
സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നും കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ കുടുംബാംഗങ്ങളെയോ 66610106 എന്ന നമ്പറിൽ അറിയിക്കണം. ബഹ്റൈൻ അഭ്യന്തര മന്ത്രാലയവും അന്വേഷണം തുടരുന്നു.