ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കേസിൽ അറസ്റ്റിലായ അഖിൽ, സുധീഷ്, ഉമേഷ് തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ സ്വീകരിച്ച ഹൈക്കോടതിയാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. ഷാനെ വധിക്കാൻ എത്തിയ കൊലയാളി സംഘത്തിലെ മുഖ്യപ്രതികളെ സഹായിച്ചവരാണ് ഇവർ.
