മനാമ: പ്രശസ്ത നാടക നടനും സാംസ്കാരിക പ്രവർത്തകനുമായ ദിനേശ് കുറ്റിയിലിന്റെ ചികിത്സാ സഹായത്തിനായി ബഹ്റൈൻ വടകര സഹൃദയ വേദി സമാഹരിച്ച തുക കുടുംബത്തിന് കൈമാറി.
വില്യാപ്പള്ളി അമരാവതിയിൽ രൂപീകരിച്ച ദിനേശ് കുറ്റിയിൽ ചികിത്സാസഹായ കമ്മറ്റിയുടെ സാന്നിധ്യത്തിൽ സഹൃദയ വേദി പ്രസിഡന്റ് സുരേഷ് മണ്ടോടിയിൽ നിന്ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.മുരളി സഹായധനം ഏറ്റുവാങ്ങി. സഹൃദയ വേദി ഭാരവാഹികളായ എം. ശശിധരൻ, സജീവൻ പൂളക്കണ്ടി, എം.കെ ശശി, നാട്ടിലെ ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികൾ ആയ പി. ഹരീന്ദ്രൻ മാസ്റ്റർ, മനോജൻ മാസ്റ്റർ, വി. മുരളി, സുധാകരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.