ന്യൂഡല്‍ഹി: ഡൽഹിയിലെ രോഹിണി കോടതിയില്‍ സ്ഫോടനം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോടതിയുടെ ഗേറ്റുകള്‍ അടച്ച് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
രാവിലെ 10.40ഓടേയാണ് സ്ഫോടനം നടന്നത്.കോടതിയിലെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാല്‍ പ്രഥമദൃഷ്ടിയില്‍ ഇത് ചെറിയ ബോംബ് സ്ഫോടനമാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി സ്ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്നത് അറിഞ്ഞ് ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.