തൃശ്ശൂര്‍ : മകന് കൊല്ലപ്പെട്ട വിഷമത്തില്‍ പട്ടിണികിടന്ന അമ്മ മരിച്ചു. കോലഴി, തിരൂരില്‍ കൊല്ലപ്പെട്ട മണികണ്ഠന്റെ അമ്മ കുറുമ്പ (75) യാണ് അന്തരിച്ചത്. ഒക്ടോബര്‍ 28-നായിരുന്നു തിരൂര്‍ പണിക്കര്പടി വീട്ടില്‍ മണികണ്ഠന് സുഹൃത്ത് സജീഷിന്റെ കുത്തേറ്റ് മരിച്ചത്.
തുടര്‍ന്ന് വീട്ടില്‍ പട്ടിണികിടക്കുകയായിരുന്നു അമ്മ കുറുമ്പ. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കുഴഞ്ഞുവീണ കുറുമ്പയെ വീട്ടുകാര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ മണികണ്ഠനെ സുഹൃത്ത് സജീഷ് ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. മണികണ്ഠന് ക്രൂരമര്ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും കണ്ടെത്തിയിരുന്നു