തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഗണപതി കോവിലിനു സമീപം കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വന്നവരെ ഇടിച്ചുവീഴ്ത്തി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പേര് പിടിയില്‍.
ശ്രീകണ്ഠേശ്വരം ചെമ്പകശ്ശേരി നാലുമുക്ക് വിനായകം വീട്ടില്‍ വിഷ്ണു(32), പാല്‍ക്കുളങ്ങര തേങ്ങപ്പുര ലെയ്ന്‍ വട്ടവിളാകത്ത് വീട്ടില്‍ പച്ച മനോജ് എന്ന് വിളിക്കുന്ന മനോജ് കുമാര്‍ (31), പെരുന്താന്നി ചിത്തിര നഗര്‍ മുരുകാ ഭവനില്‍ കണ്ണാടി സുനില്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (31), പേട്ട ചായക്കുടി ലെയ്നില്‍ ജബ വില്ലയില്‍ സന്തോഷ് (36)ആറ്റുകാല്‍ പാടശ്ശേരി പണയില്‍ പുത്തന്‍വീട്ടില്‍ ബൈജു (39), നെടുങ്കാട് സോമന് നഗര്‍ അര്‍ച്ചന ഹൗസില്‍ ദിലീപ്(35), ഫോര്‍ട്ട് ഹൈസ്കൂളിന് എതിര്‍വശം പട്ടത്ത് വീട്ടില്‍ നിതീഷ് (24), ഫോര്‍ട്ട് ഹൈസ്കൂളിന് എതിര്‍വശം പട്ടത്തു വീട്ടില്‍ ധനീഷ് (22), കൈതമുക്ക് ഇരുമ്പുപാലം റോഡ് ഈശ്വര വിലാസം വീട്ടില്‍ അര്ജുന്(22), ചാക്ക തഴശ്ശേരി ലെയ്ന്‍ തകിടി മുടുമ്പില്‍ വീട്ടില്‍ ദാസപ്പന് എന്ന് വിളിക്കുന്ന കൃഷ്ണദാസ് (22) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്രചെയ്തുവന്ന ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപ്, വലിയശാല സ്വദേശി സന്തോഷ് എന്നിവരെ കാറിലും, ബൈക്കിലുമായി എത്തിയ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ വന്നവരെ കാര്‍ ഇടിച്ചുവീഴ്ത്തുകയും വെട്ടുകത്തികൊണ്ട് വെട്ടുകയും ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
പ്രധാന പ്രതി വിഷ്ണുവും പ്രദീപും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.മുമ്പ് വിഷ്ണുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് പ്രദീപ്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ എസ്.എച്ച്.ഒ. ദിപിന്, എസ്.ഐ.മാരായ ഉമേഷ്, ജയപ്രകാശ്, അനില്‍കുമാര്‍, സി.പി.ഒ.മാരായ ഗോകുല്‍, ശിവപ്രസാദ്, ജോസ്, രാകേഷ്, വിജിന്, ജിജോയ്, സുനില്‍ കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.