മഹി : മാഹിക്കടുത്ത് കടലിൽ ഞായറാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സൗത്ത് ചന്തക്കാരൻ വീട്ടിൽ ഇബ്രാഹിം (54) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഒരാഴ്ച മുൻപ് പൊന്നാനിഭാഗത്ത് നാല് മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിനിടയിൽ കടലിൽപ്പെട്ടിരുന്നു. അതിലൊരാളാണ് ഇബ്രാഹിം. ഇബ്രാഹിമിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിരുന്നു. മാഹിയിൽ മീൻപിടിത്തത്തിനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം രാത്രി ഏഴോടെ മറൈൻ എൻഫോഴ്സ്മെൻറ്, ഫിഷറീസ് അധികൃതർ ചേർന്ന് റസ്ക്യൂ ബോട്ടിൽ അഴീക്കൽ തീരത്ത് എത്തിച്ചു.പിന്നീട് പൊന്നാനിയിൽനിന്ന് ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടുപോയി.