കണ്ണൂർ : പാനൂര്‍ പാത്തിപാലത്ത് മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ തലശ്ശേരി കോടതിയിലെ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. പത്തായക്കുന്നിലെ കെ.പി.ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന് സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്.
തലശേരി കുടുംബകോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡറാണ് ഷിജു. പുഴയിലേക്ക് തള്ളിയിട്ട മകളെ കൊന്ന കേസില്‍ ഷിജു പ്രതിയായതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.