മനാമ :ബഹ്റൈൻ സബർമതി കൾച്ചറൽ ഫോറം പുനസംഘടിപ്പിച്ചു. സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറ് സാം സാമുവേൽൻറെ നിര്യാണത്തെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിലക്കുകയും തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിക്കുകയും കഴിയാത്തിരുന്നതിനാൽ, പുനസംഘട നടന്നിരുന്നില്ല .
പുതിയ ഭാരവാഹികൾ അജി.പി.ജോയ് (പ്രസിഡൻറ് ) . ബിജു പണിക്കർ (ജനറൽസെക്രട്ടറി ). അജിത്ത് ( ട്രഷറർ). എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതി നിലവിൽവന്നു .
കമ്മിറ്റിയുടെ മറ്റ് ഭാരവാഹികൾ തങ്കച്ചൻ ചാക്കോ ( വൈസ് പ്രസിഡൻറ്). രാജേന്ദ്രൻ (സെക്രട്ടറി). വിജയൻ ജി (നിയമ ഉപദേശകൻ). സണ്ണി (ജോയിൻറ് സെക്രട്ടറി , മെമ്പർഷിപ്പ് ) .സുനീഷ് മാവേലിക്കര, (ജോയിൻറ് സെക്രട്ടറി , എൻറർ ടൈൻ മെൻറ് ) .ബിനു ദിവാകരൻ , സന്തോഷ് ( മീഡിയ , മെഡിക്കൽ ) . റിതിൻ തിലക് (സ്പോർട്സ് ). ഹരികുമാർ,(ജോബ് , ചാരിറ്റി ) സജീഷ് ( സ്റ്റേജ് ആൻഡ് ഫുഡ് ). പ്രസാദ്, അനൂപ്, ഷാജി, സന്തോഷ് , റഹൂഫ് , എക്സിക്യൂട്ടീവ് മെമ്പേഴ്സ് .
ബഹ്റൈനിൽ വസിക്കുന്ന എല്ലാം മലയാളികളെയും ഉൾക്കൊള്ളിച്ച്, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുകയും, അർഹതപ്പെട്ട എല്ലാം കരങ്ങളിലേക്കും സഹായ ഹസ്തം എത്തിച്ച് മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
ഈ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പറുകൾ .39156283, 39023335, 33724603, 33388745.