ഇടുക്കി: ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ മൂലമറ്റം ടൗണിനടുത്ത് ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തെയാണ് (75) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തില്‍ മരിച്ചത്. സ്വന്തം പ്രസിന് സമീപത്തുള്ള കിണറിന്റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് ചിദംബരത്തെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ മൂലമറ്റം ടൗണിന് സമീപമാണ് സുജാത അപകടത്തില്‍പ്പെട്ടത്. സന്ധ്യയായിട്ടും ഭര്‍ത്താവ് മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ സുജാതയെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രാത്രി 10 മണിയോടെ ചിദംബരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുജാതയെ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദിലുവിനും അപകടത്തില്‍ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. കല, രതീഷ് എന്നിവരാണ് സുജാത ചിദംബരം ദമ്പതികളുടെ മക്കള്‍.
Trending
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം