തിരുവനന്തപുരം : കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കണ്ണൂർ വള്ളിക്കോട്ടിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കാട്ടാന ആക്രമിച്ച സംഭവത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.കേസ് ഒക്ടോബർ 2 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.സംഭവത്തി ൻ്റെ പശ്ചാത്തലം, ഉത്തരവാദികൾ തുടങ്ങിയ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാവണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തി ൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.