തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇൻഡ്യയുമായി കൂടുതൽ മേഖല ക ളിൽ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ആറ് സർക്കാർ മെഡിക്കൽ കോളേജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐ.സി.യു വെൻ്റിലേറ്ററുകൾ ഏറ്റു വാങ്ങി കൊണ്ടാണ് പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്.കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെൻ്റിലേറ്ററുകൾ കൈമാറിയത്. കോ വിഡ് പ്രതിരോധത്തിൽ കാരിത്താസ് ഇൻഡ്യ രണ്ടര കോടി ജനങ്ങൾക്ക് വിവിധ സർക്കാതിര സന്നദ്ധ സംഘടനകളുമായി ചേർന്ന് 100 കോടി രൂപയുടെ മരുന്നും ഭക്ഷണവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി.
ഓഖി പുനരധി വാസത്തിന് 10 കോടിയും പ്രളയ കാലത്ത് കാരിത്താസ് ഇൻഡ്യയുമായി സഹകരിച്ച് കെ.സി.ബി.സി നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമ പ്രവർത്തന ങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തിരുവനന്ത പുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ്’, കാരിത്താസ് ഇൻഡ്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ റവ.ഫാ. തോമസ് മുകളൂം പുറത്ത് എന്നിവർ സംബന്ധിച്ചു.. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നൽകിയത്.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും


