തിരുവനന്തപുരം: നടന് റിസബാവയക്ക്, നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്പ്പത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയത് എന്ന് സ്പീക്കർ പറഞ്ഞു.
വില്ലന്‍, സഹനടന്‍, വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.