കണ്ണൂര്‍: പയ്യന്നൂർ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷന്റെ അച്ഛൻ രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ആണ് ആത്മഹത്യ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മാതാപിതാക്കളെ കൂടി പ്രതി ചേർത്തത്. കേസിൽ പ്രതി ചേർത്തെങ്കിലും ഇരുവരെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ല. വിജീഷിന്റെ അമ്മ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ വീട്ടിൽ ക്വാറന്റൈനിലും. വിജീഷിന്റെ അറസ്റ്റ് കഴിഞ്ഞ ജിവസം രേഖപ്പെടുത്തിയിരുന്നു.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു


