തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെപിസിസിയുടെ വിലക്ക്.
അതേസമയം പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നുമാണ് ഹെക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറി ഉണ്ടാകില്ലെന്ന ഉറപ്പിൻമേൽ ആയിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.