കൊച്ചി : പി സി ചാക്കോയ്ക്ക് എതിരെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് എൻ സി പി സംസ്ഥാന ആദ്യക്ഷൻ പിസി ചക്കൊയുടെ മാത്രം അനുയായികളുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെആർ രാജൻ എന്ന പിസി ചാക്കോയുടെ വിശ്വസ്ഥനെ ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പിസി ചാക്കോയോടൊപ്പം സാദാ സമയവും കാറിൽ സഞ്ചരിക്കുകയും ഉറ്റ അനുയായിയുമായ എറണാകുളം സ്വദേശി എൻ.സി.പി നേതാവ് കെ ആർ രാജനെയാണ് പുറത്താക്കിയത്.
കെ ആർ രാജനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത് വിവാദ ൽമായിരിക്കുകയാണ് ഇതിനെതിരെ കെ ആർ രാജൻ പി സി ചാക്കോയ്ക്ക് പരാതി നൽകി. എന്നാൽ സംസ്ഥാന അധ്യക്ഷൻ തന്നെ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിൽ എൻ സി പി യെ ദുർബലപ്പെടുത്തുന്നതിൽ അണികൾ ആസ്വസ്ഥരാണ്. കോൺഗ്രസിൽ നിന്നും പുറത്താക്കിയവരും സ്ഥാനമാനങ്ങൾ കിട്ടാതെ പാർട്ടി വിട്ടവരെയും പിസി ചാക്കോ എൻ.സി.പിയിൽ സ്ഥാനമാനങ്ങൾ നൽകുന്നത് പരമ്പരഗത എൻ.സി.പി പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എ കെ ശശിന്ദ്രനെയും പിതാമ്പരൻ മാഷിനെയും ഒതുക്കി തന്റെ മാത്രം ഗ്രൂപ്പാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ദേശിയ സമിതിഅംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശരത് പാവറും കുടുംബവുമായി അടുപ്പവുമുള്ള ജയൻ പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ എതിർ ചേരി ശക്തമായികൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച ജയൻ പുത്തൻപുരയിൽ ശരത് പവറുമായും കേരള ചാർജ് ഉള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, ഖോലി എന്നിവരുമായും ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്.
ജയൻ പുത്തൻപുരയിൽ നേതൃത്വം നൽകുന്ന ഗ്രൂപ്പിനാണ് കേരളത്തിൽ മേധാവിത്വം എന്നാണ് മനസിലാകുന്നത്. പിതാമ്പരൻ നയിച്ചിരുന്ന ഗ്രൂപ്പിന് പുറമെ ശശിന്ദ്രൻ ഗ്രൂപ്പിൽ നിന്നുള്ളവരും ഇപ്പോൾ ജയൻ പുത്തൻപുരയിൽ നെ അനുകുളിക്കുന്നവരാനാണ്. പാർട്ടിയിൽ ഉരു പിളർപ്പുണ്ടാക്കി എൻ.സി.പിയെ യുഡിഎഫ്- ലെ ഒരു ഘടക കക്ഷിയിൽ ലയിപ്പിക്കാനാണ് പിസി ചാക്കോ ശ്രമിക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ഒരാഴ്ച്ചക്കുള്ളിൽ പാർട്ടിയിൽ വലിയൊരു സംഭവം ഉണ്ടാകുമെന്നും പിസി ചാക്കോയെ സംസ്ഥാന ആദ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും ഇക്കുട്ടർ പറയുന്നു.