കരിപ്പൂർ: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ട കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് പേർക്കായി കൊടുവള്ളിയിൽ പൊലീസ് തെരച്ചിൽ നടത്തി. അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ റിയാസ് എന്ന കുഞ്ഞീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. ഗൂഢാലോചന കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
