മനാമ: ബഹ്റൈനിൽ ഫെബ്രുവരി 20 ന് നടത്തിയ 12,329 കോവിഡ് -19 ടെസ്റ്റുകളിൽ 752 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 255 പേർ പ്രവാസി തൊഴിലാളികളാണ്. 485 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,17,234 ആയി.
കോവിഡ്-19ൽ നിന്ന് 732 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 1,09,085 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.05 ശതമാനമാണ്. ഇന്നലെ 2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 420 ആയി. മരണനിരക്ക് 0.36 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 7,729 പേരാണ്. ഇവരിൽ 68 പേർ ഗുരുതരാവസ്ഥയിലാണ്. 7,661 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 6.59 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 29,80,752 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2,71,749 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.