മനാമ: ബഹ്റൈനിലെ പ്രമുഖ രജിസ്ട്രേഡ് സംഘടന സാമൂഹിക പ്രവർത്തകനായ സാം അടൂരിൻറെ പേരിൽ പിരിച്ച് വലിയ തുക രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാതെ എത്രയും പെട്ടെന്ന് കുടുംബത്തെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കോൺഗ്രസുകാരൻ ആയിരുന്ന സാമിനെ ബഹ്റൈനിൽ സഹായിച്ചവർ കോൺഗ്രസുകാർ മാത്രമല്ല, കമ്യൂണിസ്റ്റുകാരും ബിജെപിക്കാരും മുസ്ലിം ലീഗുകാരും ഉൾപ്പെടുന്ന പൊതുസമൂഹം ആണ്. അതുകൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയ വൽക്കരിച്ച് മുതലെടുക്കേണ്ട ആവശ്യമില്ല.
സാധാരണക്കാരായവർ ചോദിച്ചാൽ പത്തു കിട്ടുന്നിടത്ത് ആയിരം കിട്ടുന്നവരൊക്കെ പിരിച്ചിട്ടും ഈ ചെറിയ തുകയേ ഉള്ളോ എന്ന് നിരവധിപേർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തീർച്ചയായും ഇതിൻറെ പിരിവ് വിവരങ്ങൾ വെളിപ്പെടുത്തി ഇത്തരത്തിലുള്ള മഹത്തായ സംഘടനകൾ സംശയത്തിന് അതീതരാവണം. ജോമോൻറെ കുടുംബത്തിനായി സുഹൃത്തുക്കൾ ഉൾപ്പെടെ ബികെഎസ് എഫ് മൂന്നുദിവസംകൊണ്ട് അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചത് പോലെ മാതൃകാപരമായി മറ്റു പല സംഘടനകളും ചെയ്യുന്നതും ഈ രംഗത്തെ സംശയങ്ങൾ ഇല്ലാതാക്കും. സാം അടൂരിൻറെ പേരിൽ ഇതുവരെ പിരിച്ച പണം നൽകിയ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരുവിവരം ചുവടെ ചേർക്കുന്നു.
വർഗീസ് കുര്യൻ – 2 ലക്ഷം
പ്രവാസി ഗൈഡൻസ് – 1,20,000
പമ്പാവാസൻ നായർ – 1 ലക്ഷം
പ്രവാസി ഫോറം – 50,000
ഷിഫാ അൽ ജസീറ – 1 ലക്ഷം
കുടുംബ സൗഹൃദ വേദി – 3 ലക്ഷം
കെഎംസിസി – 1 ലക്ഷം
സീറോ മലബാർ സൊസൈറ്റി – 3 ലക്ഷം
ഒഐസിസി – 3 ലക്ഷം
സെന്റ് മേരിസ് – 7.5 ലക്ഷം
ബാബുരാജ് – 1 ലക്ഷം
ബഹ്റൈൻ പ്രതിഭ 88000
ഫ്രണ്ട്സ് ഓഫ് അടൂർ 220000
പീപ്പിൾസ് ഫോറം – 40000
നാട്ടുകാർ നൽകിയ പണം ആ കുടുംബത്തിനാണ്. അല്ലാതെ വ്യക്തി നേട്ടങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ആകരുത്. അതുകൊണ്ടുതന്നെ ഈ തുക എത്രയും വേഗം നൽകണം.