റിയാദ് : അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.