റിയാദ് : 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടി അൽ ഉലായിലാണ് നടക്കുന്നത്.