റിയാദ് : അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധീകരിച്ച് ഉപ പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് സൗദിയിലെത്തി. അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടിക്ക് ഇന്നാണ് തുടക്കം കുറിക്കുക.