കൊച്ചി: ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. മെഗാ സാലറി ഡേയ്സ് എന്ന പേരിലാണ് പ്രത്യേക വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് എല്ലാം ആമസോണ്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനം വരെയാണ് ഓഫര്‍ ലഭിയ്ക്കുക.
സ്പോര്‍ട്സ് വെയറുകള്‍, ഓട്ടോമൊബൈല്‍ ആക്സസസറീസ്, തുടങ്ങിയവയ്ക്കുമുണ്ട് ഓഫര്‍. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്ക് ഉത്സവകാല ഓഫറുകള്‍ ലഭിക്കും. ജനുവരി മൂന്നു വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ഉത്സവകാല വില്‍പ്പന. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാം ഓഫര്‍ ലഭ്യമാണ്. സാംസങ്, എല്‍ജി, വേള്‍പൂള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ ലഭിക്കും. ഗോദറേജ് ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ബാധകമാണ്. സോണി, ജെബി തുടങ്ങിയവയുടെ ഹെഡ്സെറ്റ്കള്ക്കും ഉണ്ട് തകര്‍പ്പന്‍ ഓഫര്‍. എയര്‍കണ്ടീഷണറുകള്‍ക്ക് 55 ശതമാനം വരെ ഓഫര്‍ ആണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത് ടിവി സെറ്റുകള്‍ക്ക് 30 ശതമാനം വിലക്കുറവില്‍ ലഭിക്കും.