മനാമ: ആകാശത്തെ വർണ്ണപ്രഭാ പൂരിതമാക്കി ബഹ്റൈൻ ദേശീയ ദിനത്തെ വരവേറ്റു. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയവും ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് ഫയർ വർക്സ് സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ (ബിഐസി) സഹകരണത്തോടെ തെക്കൻ ഗവർണറേറ്റിലെ സൽമാൻ ബിൻ അഹമ്മദ് അൽ-ഫത്തേഹ് ഫോർട്ടിലും വടക്കൻ ഗവർണറേറ്റിലെ സൽമാൻ ടൗണിന് സമീപം ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയവുമാണ് ഫയർ വർക്സ് ഷോ സംഘടിപ്പിച്ചത്. രണ്ടിടങ്ങളിലും നിരവധി പേരാണ് ഫയർ വർക്സ് ഷോ കാണാനായി എത്തിച്ചേർന്നത്. ബഹ്റൈൻ ടിവിയിൽ തത്സമയ സംപ്രേഷണവും നടന്നു.
ഇന്ന് (ഡിസംബർ 16) 7 മണിക്ക് മനാമയിലെ ബഹ്റൈൻ ബേയിൽ നടക്കുന്ന വെടിക്കെട്ടും ബഹ്റൈൻ ടെലിവിഷൻ സംപ്രേഷണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ജനങ്ങൾ ഒത്തുചേർന്നത്.