മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ മലർവാടി ബാലസംഘം ശിശുദിനത്തിനോട് അനുബന്ധിച്ചു ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ആകർഷകമായിരുന്നു. ഹിബ ഫാത്തിമയുടെ ശിശുദിനത്തെക്കുറിച്ചുള്ള ആമുഖ ഭാഷണത്തോട് കൂടെ ആരംഭിച്ച പരിപാടി ആരംഭിച്ചു.
തുടർന്ന് സഹ്റ, ഷാരോൻ, ഫർഹാന, മുനീറ, ഫജ്ർ, ഹന, നിമ, സന, സൂര്യഗായത്രി, നിഹാൽ ഗഫൂർ (ഗാനം), റയ്യാൻ, ഇഷാൽ, ഹാദി അമൻ, സാഹിർ (കഥ പറയൽ ), ഫാത്തിമ റുഷ്ദ, ഫാത്തിമ ഫിദ (ഡാൻസ്), സൽമാൻ (ആക്ഷൻ സോങ്), ആയിഷ നദ്വ, അലി റിസാൻ (മലയാളം കവിത), അലൈന ഫർഹ (ഇംഗ്ലീഷ് കവിത), തൻവീർ ഷിറാസ്, കാർത്തിക്, മുഹമ്മദ് ഷിനാദ് (പ്രസംഗം), ഹൈഫ (മാജിക്), ഹനാൻ(അറബി ഗാനം), കെവിൻ ജിനോ (പിയാനോ) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിപിൻ, മുഹമ്മദ് ഹന്നാൻ, ആസിം, സാഹിർ, ഇഷ നസ്റിൻ തുടങ്ങിയവർ ക്വിസ്സ് മത്സരത്തിൽ വിജയികളായി. ഖദീജ സഫ്ന പരിപാടികൾ നിയന്ത്രിച്ചു.