മനാമ: ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2020’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ നടത്തി. ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല നിർവഹിച്ചു.
കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത്. അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും.
ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ , സ്പെക്ട്ര കൺവീനർ റോസലിൻ റോയ് , ജോയിന്റ് കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, ശ്രീധർ , നിഷ രംഗരാജൻ, മുരളീകൃഷ്ണൻ, സുരേഷ് ബാബു , നാസ്സർ മഞ്ചേരി, സുധീർ തിരുനിലത്ത് , സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, സുബൈർ കണ്ണൂർ, കെ ടി സലിം, ക്ലിഫ്ഫോർഡ് കൊറിയ , ചെമ്പൻ ജലാൽ കൂടാതെ ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ എന്നിവർ പങ്കെടുത്തു .