മനാമ: ബഹ്റൈനിൽ ഡിസംബർ 9 ന് നടത്തിയ 10,064 കോവിഡ് -19 ടെസ്റ്റുകളിൽ 201 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 77 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,495 ആയി.
കോവിഡിൽ -19 ൽ നിന്ന് 171 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,518 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.77 ശതമാനമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്നലെ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 347 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1630 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1624 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.84 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ബഹ്റൈനിൽ ഇതുവരെ 21,49,366 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്.