മനാമ: ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോര്‍മുല 2 കാറോട്ട മത്സരത്തിൽ ജേതാവായി ഇന്ത്യന്‍ താരം ജഹാന് ദാരുവാല ചരിത്രമെഴുതി. സീസണ് ചാംപ്യന്‍ മിക്ക് ഷൂമാക്കറും രണ്ടാമന് ഇലോട്ടും ഇന്നലെ ടയര്‍ തകരാര്‍ മൂലം പിന്തള്ളപ്പെട്ടപ്പോള്‍ കാര്ലിന് താരം ജഹാന് ഒന്നാമതെത്തുകയായിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് എഫ് 2 റേസ് നടക്കുന്നത്. ഇതില്‍ സ്പ്രിന്റ് വിഭാഗത്തിലാണ് ജഹാന് ഒന്നാമതെത്തിയത്. ഫീച്ചര്‍ റേസ് വിഭാഗത്തില്‍ ജപ്പാന് താരം യൂക്കി സുനോഡ ഒന്നാമതെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫോർമുല 2 റേസ് വിജയിയാകുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇരുപത്തിരണ്ടുകാരനായ ജഹാന് മഹാരാഷ്ട്രയിലെ ദാദറിലാണു ജനിച്ചത്. ഫോര്‍ടെക് മോട്ടോഴ്സിനു വേണ്ടി 2015ല്‍ ഫോര്‍മുല റെനോ 2.0 യൂറോയിലാണ് അരങ്ങേറ്റം കുറിച്ചത്. 2016ലും അദ്ദേഹം അതേ സീരീസില്‍ തുടര്‍ന്നു. എഫ് 3 , ജിപി 3 എന്നീ മത്സരങ്ങളിലും പങ്കാളിയായി. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് എഫ് 2 വില്‍ അരങ്ങേറിയത്.