റിയാദ്: ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം സ്വദേശിയെ പാക് പൗരന് കുത്തിക്കൊന്നു. കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് മരിച്ചത്. കൂടെ ജോലിചെയ്യുന്ന പാകിസ്താന് പൗരനാണ് അബ്ദുള്‍ അസീസിനെ കുത്തിയതെന്നാണ് വിവരം.
ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന് ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. ഇയാളെ രക്ഷപെടുത്താനുളള ശ്രമത്തിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.