മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു.ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ ഡിസംബർ 16 നു രാവിലെയാണ് ക്യാമ്പ് ആരംഭിക്കുക.
കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന യോഗത്തിൽ കെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി ഓ കെ കാസിം അധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കുട്ടൂസ മുണ്ടെരി, റസാഖ് മൂഴിക്കൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ശറഫുദ്ധീൻ മാറായമംഗലം ചെയർമാനും ഇസ്ഹാഖ് വില്ലിയപള്ളി കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. അഷ്റഫ് മഞ്ചേശ്വരം കോർഡിനേറ്റർ ആണ്.
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി
രെജിസ്ട്രേഷൻ: മാസിൽ പട്ടാമ്പി (ചെയർമാൻ), അലി അക്ബർ (കൺവീനർ),
ഫുഡ്: കാസിം നൊച്ചാട് (ചെയർമാൻ), റിയാസ് പാട്ല (കൺവീനർ),
ട്രാൻസ്പോർട്ട്: റഫീഖ് നാദാപുരം (ചെയർമാൻ), ഉമ്മർ മലപ്പുറം (കൺവീനർ)
പബ്ലിസിറ്റി: ഹാരിസ് വി വി തൃത്താല (ചെയർമാൻ), മുനീർ ഒഞ്ചിയം (കൺവീനർ)
വോളിന്റീർ: ശരീഫ് വില്യാപ്പള്ളി (ചെയർമാൻ), സിദീഖ് അദ്ലിയ (കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൺവീനർ പി കെ ഇസ്ഹാഖ് സ്വാഗതവും , ചെയർമാൻ ഷറഫുദ്ദീൻ മാരായ മംഗലം
നന്ദിയും പറഞ്ഞു.