മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ ഉദ്ഘാടന ദിവസം നടന്ന ആദ്യ പരിശീലന സെഷനിൽ ലോക ചാമ്പ്യൻ മെഴ്സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന 90 മിനിറ്റ് പരിശീലനത്തിലാണ് ഹാമിൽട്ടൺ ഒന്നാമതെത്തിയത്. സഹതാരമായ വാൽട്ടേരി ബോട്ടാസ് രണ്ടാമതെത്തി. മൂന്നാമതായി റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് ഫിനിഷ് ചെയ്തു. മക്ലാരന്റെ ഡ്രൈവർ കാർലോസ് സെയിൻസ് നാലാമതും ആൽഫ ടോരിയുടെ ഡ്രൈവർ പിയറി ഗ്യാസ്ലി അഞ്ചാമതും ഫിനിഷ് ചെയ്തു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഉദ്ഘാടന ദിവസം നടന്ന രണ്ടാം പരിശീലന സെഷനിൽ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. മാക്സ് വെർസ്റ്റാപ്പൻ രണ്ടാമതും വാൽട്ടേരി ബോട്ടാസ് മൂന്നാമതും ഫിനിഷ് ചെയ്തു. സെർജിയോ പെരസ് നാലാമതും ഡാനിയേൽ റിക്കാർഡോ അഞ്ചാമതും ഫിനിഷ് ചെയ്തു.
മൂന്നാമത്തെ എഫ് 1 പരിശീലനം ഇന്ന് (നവംബർ 28) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. തുടർന്ന് 5 മണിക്ക് യോഗ്യത മത്സരം നടക്കും. ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ഫൈനൽ നാളെ വൈകുന്നേരം 5.10 ന് ആരംഭിക്കും.