മനാമ: ബഹ്റൈനിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ ബഹ്റൈനി വനിതയ്ക്ക് കോടതി അഞ്ചു വർഷം ജയിൽ ശിക്ഷ വിധിച്ചു. കൂടാതെ 3,000 ബഹ്റൈൻ ദിനാർ പിഴയും നൽകണം. സൈക്കോട്രോപിക് ലഹരിവസ്തുക്കളായ “മെത്താംഫെറ്റാമൈൻ”, ഡയസെപാം എന്നിവ ഉപയോഗിച്ചതായും വ്യാപാരം നടത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാമിലധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കൂടാതെ പ്രതി മറ്റു രാജ്യത്തുള്ള അവരുടെ പരിചയക്കാർക്ക് ഇവ എത്തിച്ചു കൊടുത്തുകയും ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി. മയക്കു മരുന്ന് വ്യാപാരം നടത്തുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ കണ്ടെത്തിയതും.