മുംബൈ: പ്രശസ്ത ഹാസ്യതാരം ഭാർതിസിങ്ങിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. 86.5 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഹാസ്യനടി ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് ഹർഷ് ലിംബാച്ചിയയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് എൻസിബി സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
നടി ഭാരതി സിംഗിന്റെ വസതിയിലും പ്രൊഡക്ഷൻ ഓഫീസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാർതിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻസിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹർഷ് ലിംബാച്ചിയയുടെ ഇടപെടൽ പരിശോധിച്ചുവരികയാണെന്ന് എൻസിബി പത്രക്കുറിപ്പിൽ അറിയിച്ചു. ബോളിവുഡിലെ മയക്കുമരുന്ന് ഭീഷണിക്കെതിരെ നോഡൽ ഏജൻസികൾ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
86 ഗ്രാം ഗഞ്ച പിടിച്ചെടുക്കുന്നത് ഒരു ചെറിയ അളവാണെന്നും ഇത് വാണിജ്യപരമായ അളവിൽ ഉൾപ്പെടുന്നില്ലെന്നും ഭാരതി ഉടൻ ജാമ്യം വാങ്ങുമെന്നുമാണ് അറിയുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരങ്ങൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെകുറിച്ച് അന്വേഷിക്കുന്നതിനിടെ രകുൽ പ്രീത്, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, ദീപിക പദുക്കോൺ, അർജുൻ രാംപാൽ തുടങ്ങിയ മുൻനിര താരങ്ങളേയും എൻസിബി ചോദ്യം ചെയ്തിരുന്നു.