ന്യൂഡെൽഹി: വിദേശരാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ മികച്ച സൗകര്യങ്ങളുള്ള കമ്പനികൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ചുരുക്കം ചില കമ്പനികളിൽ മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ കാലങ്ങളായി ഉണ്ടാകുകയും, നൂറുകണക്കിന് പരാതികൾ ഇന്ത്യൻ ഭരണാധികാരികൾക്കും,കോടതികൾക്കും ഓരോ വർഷവും ലഭിക്കുന്നു. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ള ഇന്ത്യക്കാരുടെ കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാവുമെന്ന് സുപ്രിം കോർട്ട് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ സ്റ്റാർവിഷൻന്യൂസിനോട് പറഞ്ഞു.