മനാമ : ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ കലാ കേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവനിൽ രാവിലെ 6 മണിമുതൽ വിദ്യാരംഭം കുറിക്കുന്നു. സ്കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും, പ്രോത്സാഹനവും പരിശീലനവും നൽകികൊണ്ട് 11 വർഷത്തെ കലാപാരമ്പര്യവുമായി ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്ട് സെന്റർ (IMAC) വിദ്യാരംഭദിനത്തിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പഠനം ആരംഭിക്കുന്നു.
ഐമാക് ൽ ബഹ്റൈൻ ഫ്രഞ്ചയ്സിയുള്ള കൊച്ചിൻ കലാഭവന്റെ കൂടി സഹരണത്തോടെ കുട്ടികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നു. ഇപ്പോൾ ബഹ്റൈൻ മീഡിയ സിറ്റി (BMC) യുടെ എല്ലാ സൗകര്യങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാകുന്നു . ആഴ്ചയിൽ ഒരു ദിവസം സ്റ്റേജ് പരിശീലനവും ബി.എം.സി ഗ്ലോബൽ ലൈവ് ചാനലിലൂടെയും യൂട്യൂബിലൂടെയും പരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും നൽകുന്നു.ബഹ്റൈൻ ഗവണ്മെന്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള കൊറോണ (കോവിഡ് 19) പ്രതിരോധവും, നിയമനടപടികളും അനുശാസിച്ചുകൊണ്ടും നിയന്ത്രണത്തിലുമായിരിക്കും ഇൻസ്റ്റിട്യൂട്ടിൽ സജ്ജ മാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും 38096845, 38094806, 38852397 എന്നി നമ്പറുകളിൽ വിളിക്കുക.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

