മനാമ: ബഹറിനിലെ സർക്കാർ സ്കൂളുകളും കിൻഡർ ഗാർഡനുകളും ഒക്ടോബർ 25 ന് തുറക്കുമെന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.വലീദ് ഖലീഫ അൽ മാനിയ വ്യക്തമാക്കി. നേരത്തെ തന്നെ അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
ഓൺലൈനായോ നേരിട്ട് എത്തിയോ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നേരിട്ട് ക്ലാസ്സിൽ ഹാജരാകാൻ തിരഞ്ഞെടുത്തവരാണ് ഇരുപത്തി അഞ്ചിന് ക്ലാസിൽ എത്തിച്ചേരേണ്ടത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കോവിഡ് വ്യാപനം തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ശക്തമായ പ്രതിരോധ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.