ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയുമായുള്ള നിര്‍ണ്ണായ ദ്വിതല സംയുക്ത മന്ത്രാലയ കൂടിക്കാഴ്ച അടുത്തയാഴ്ച . ഇരുരാജ്യങ്ങളുടേയും പ്രതിരോധ-വിദേശകാര്യ മന്ത്രിതല സംയുക്ത ചര്‍ച്ചയാണ് നടക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പ്പറുമാണ് ഇന്ത്യയിലെത്തുന്നത്. കൂടിക്കാഴ്ചയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് പങ്കെടുക്കുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇന്ത്യ അമേരിക്കയുടെ ശക്തനായ പങ്കാളിയായി മാറിയിരിക്കുന്നു. പെസഫിക് മേഖലയിലും ഇന്ത്യയുടെ ഇടപെടല്‍ അമേരിക്ക ആഗ്രഹിക്കുന്നു. ഒപ്പം ചൈനയുടെ ഹിമാലയന്‍ മേഖലയിലെ ഭീഷണികുറയ്ക്കാന് അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും മൈക്ക് പോംപിയോ അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ക്വാഡ് സമ്മേളനത്തില്‍ ജപ്പാനും ഓസ്ട്രേലിയയ്ക്കുമൊപ്പം മേഖലയിലെ ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. രണ്ടാം തവണയാണ് ഇന്ത്യ-അമേരിക്ക ദ്വിതല സംയുക്ത സമ്മേളനം നടക്കുന്നത്. അമേരിക്ക പ്രതിരോധ രംഗത്ത് ഇന്ത്യയെ മുഖ്യ പങ്കാളികളിലൊരാളായി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പോംപിയോയും എസ്പ്പറും ഇന്ത്യയുടെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏഷ്യന്‍ മേഖലയിലെ പ്രതിരോധ വിദേശകാര്യ വിഷയത്തില്‍ ചൈനയുടെ ഭീഷണിയെ കുറയ്ക്കാന്‍ അമേരിക്ക നിരന്തരം പരിശ്രമിക്കുകയാണ്. ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും ശ്രീലങ്കയിലും അമേരിക്കന്‍ സംഘത്തിന്റെ പര്യടനം നടക്കും. ചൈന ഈ മാസമാദ്യം ശ്രീലങ്കയ്ക്ക് വൻ തുക സഹായധനം നൽകിയതിന് പിന്നാലെയാണ് അമേരിക്ക ശ്രീലങ്കയെ വാണിജ്യ രംഗത്ത് സഹായിക്കാൻ തീരുമാനിച്ചത്.