
ബഹ്റൈനിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന കുടശ്ശനാട് നിവാസികളുടെ കൂട്ടായ്മയായ KOSS ബഹ്റൈന്റെ കുടുംബസംഗമം 2026 സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് പ്രദീപ് കൈതക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിബി കളിയ്ക്കൽ സ്വാഗതം പറഞ്ഞു. KOSS ഗ്ലോബൽ പ്രസിഡന്റ് ജോൺസൺ കീപ്പള്ളിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ സെക്രട്ടറി മാത്യു വർഗീസ്, സജി കുടശ്ശനാട്, രഞ്ജിത് പാലമുകളിൽ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ജിബിൻ സാമുവൽ നന്ദി രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ജോജി മുകളും പുറം, മനോജ് നേരത്തെ അയ്യത്ത്, ജോജി കല്ലാക്കടവിൽ, ജൂബിൻ കാഞ്ഞിക്കൽ, ലിജോ തുരുത്തേൽ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. രാജേഷ് ഇല്ലത്തിന്റെയും ഷൈൻ സജിയുടെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീത-കലാപരിപാടികൾ കുടുംബസംഗമത്തിന് മിഴിവേകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം സംഗമത്തെ ഹൃദ്യവും സന്തോഷകരവുമാക്കി.


