
ബഹ്റൈൻ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ ദീപാവലി ആഘോഷങ്ങൾക്ക് ബഹ്റൈൻ രാജകുടുംബത്തിന്റെ സാന്നിധ്യം പ്രത്യേക ശ്രദ്ധയായി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രതിനിധിയായി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആഘോഷങ്ങളിൽ പങ്കെടുത്തു.

ദീപാവലി ആഘോഷവേദിയിൽ ശൈഖ് ഈസയുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക പ്രൗഢി പകർന്നു.

ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി രാജകുടുംബത്തിനുള്ള സൗഹൃദബന്ധത്തിന്റെ പ്രതീകമായും ഈ സന്ദർശനം ശ്രദ്ധേയമായി.

വ്യവസായ-ജീവകാരുണ്യ മേഖലകളിൽ സജീവമായ പമ്പാവാസൻ നായരുടെ ആഘോഷത്തിൽ രാജകുടുംബ പ്രതിനിധി പങ്കെടുത്തത് ദീപാവലി ദിനത്തിന് കൂടുതൽ സന്തോഷവും മധുരസ്മരണയും പകർന്നു.



