തിരുവനന്തപുരം: റവന്യൂ മന്ത്രി എ. പി. അനിൽകുമാറിന്റെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളെ നിയമിച്ചതിന് മന്ത്രിയോട് പരസ്യമായി നന്ദി അറിയിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഭയ്ക്ക് സ്വീകാര്യനായ ഒരാളെ നിർദേശിച്ചാൽ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ആദ്യം അത് ഔപചാരിക വാഗ്ദാനമായിരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ മന്ത്രി വാക്കുപാലിച്ചെന്നും പാംപ്ലാനി പറഞ്ഞു. ഇതിലൂടെ ഭൂപ്രശ്നങ്ങളിൽ ഇടപെടാൻ സഭയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് നടന്ന ജെൻസി യുവജന ദിനാഘോഷ വേദിയിൽ, മന്ത്രി സന്നിഹിതനായിരിക്കെയാണ് പാംപ്ലാനി ഇക്കാര്യം പറഞ്ഞത്.

