
മനാമ: കാൻസർ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുകയെന്ന ലക്ഷ്യത്തോടെ പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി കുമാർ മേനോൻ വീണ്ടും മുടി ദാനം ചെയ്തു. ബഹ്റൈൻ കാൻസർ സൊസൈറ്റിക്കാണ് അദ്ദേഹം മുടി കൈമാറിയത്.
ഒക്ടോബറിലെ കാൻസർ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് മുടിദാനം നടത്തിയത്. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന മാതൃകാപരമായ പ്രവർത്തനമാണിത്.
ജ്യോതി കുമാർ മേനോൻ ഇതിനുമുമ്പും നിരവധി തവണ കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തിട്ടുണ്ട്. കാൻസർ ബാധിതർക്ക് പിന്തുണ നൽകുന്നതിനുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയെ പാക്ട് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
മുടി ദാനം ചെയ്യൂ; പ്രതീക്ഷ പകരൂ; മാറ്റത്തിന്റെ ഭാഗമാകൂ.
ബഹ്റൈൻ കാൻസർ സൊസൈറ്റി: 17 233 080


