
മനാമ: ലാൽ കെയർസ് ബഹ്റൈന്റെ ഓണാഘോഷം ‘’ലാൽ ഓണം 2026″ എന്ന പേരിൽ അദ്ലിയയിലെ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ചു. സോപാനം വാദ്യകലാ സംഘം സ്ഥാപകൻ മേളകലാരത്നം സന്തോഷ് കൈലാസ് മുഖ്യാതിഥിയായി. അദ്ദേഹത്തെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.

ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലാൽ കെയെർസ് ബഹ്റൈൻ മെമ്പർമാരും ഓണാഘോഷ പരുപാടിയ്ക്കു നേതൃത്വം നൽകി. സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളം ഓണാഘോഷത്തിന് മാറ്റുകൂട്ടി. ലാൽ കെയർസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


