കാബൂള്‍: ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്സ്മാന് നജീബ് തറകായ് മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീബ് നന്‍ഗന്‍ഹറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.


