
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ഗുഡ്വിൻ ഹാളിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ അമ്മമാരെയും, നഴ്സ്മാരെയും സിംസ് ലേഡീസ് വിംഗ് ആദരിച്ചു. തുടർന്ന് ഹൃദയ സംരക്ഷണത്തെ ആസ്പദമാക്കി കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി കോൺസൾട്ടന്റ് – ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നടത്തിയ ക്ലാസ്സ് വളരെ അറിവ് പകരുന്നതായിരുന്നു.അംഗങ്ങളുടെ സംശയങ്ങൾക്ക് ലളിതവും വ്യത്യസ്തതനിറഞ്ഞതുമായ അവതരണത്തിലൂടെ അദ്ദേഹം മറുപടി നൽകി.

സിംസ് ലേഡീസ് വിംഗിന് ഇനിയും കനിവും കാരുണ്യവും നിറഞ്ഞ പരിപാടികളുമായി കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെയെന്ന് സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും മുതിർന്ന അംഗമായ ഫിലോമിന ജേക്കബിന് പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് സിംസ് ലേഡീസ് വിംഗ് ആക്ടിങ് പ്രസിഡന്റ് ജിൻസി ലിയോൺസ് ആമുഖ പ്രഭാഷണം നടത്തി. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് ആശംസകൾ നേർന്ന് സംസാരിച്ചു.

സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി മേരി ജെയിംസ് നന്ദിയും പറഞ്ഞു. സിംസ് ബോർഡ് ഓഫ് ഡയറക്ട്ടേഴ്സ് – ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ ജോസ് തുടങ്ങിയവർ കൂടാതെ കോർഗ്രൂപ്പ് ചെയർമാൻ ശ്രീ ബെന്നി വർഗീസും പ്രോഗ്രാമിന് നേതൃത്വം നൽകി.

സിംസ് ലേഡീസ് വിംഗ് ട്രെഷറർ സുനു ജോസഫ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്സി സണ്ണി, അൽവീനിയ ക്ലിറ്റിൻ, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് തുടങ്ങിയവർ ചിൽഡ്രൻസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. ചിൽഡ്രൻസ് വിംഗ് അംഗങ്ങളായ ജെയിൻ ലൈജുവും അഡ്രിയാന ജോബിയും പരിപാടികളുടെ അവതാരകരായി.

